ഇടുക്കി: രാജാക്കാട്, ചക്കുപള്ളം പഞ്ചായത്തുകളിലെ വികസന സദസുകൾ ഇന്ന് നടക്കും. രാജാക്കാട് പഞ്ചായത്ത് വികസന സദസ് രാവിലെ 10.30ന് ദിവ്യജ്യോതി ഹാളിൽ എം.എം മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് അദ്ധ്യക്ഷയാകും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തും.ചക്കുപള്ളം പഞ്ചായത്തിലെ വികസന സദസ് രാവിലെ 11ന് അണക്കര എസ്.എൻ.ഡി.പി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകന്നേൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആൻസൽ പുതുമന അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങയിയവർ പങ്കെടുക്കും.