ഇടുക്കി: സുസ്ഥിര ജലവികസനവും വിഭവ പരിപാലനവും ലക്ഷ്യമിട്ട് സംസ്ഥാനത്തിന്റെ ഭാവി ജല നയങ്ങൾക്ക് രൂപം നൽകാൻ വിഷൻ -2031 സെമിനാർ 17ന് കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ നടക്കും. ജലനയ രൂപീകരണവുമായി ബന്ധപ്പെട്ട് ആറു പ്രധാന വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടക്കും. ചർച്ചയിൽ ഉരുത്തിരയുന്ന ആശയങ്ങൾ സംസ്ഥാനത്തിന്റെ ഭാവി ജലനയങ്ങൾക്ക് രൂപം നൽകുവാൻ സഹായകമാകും. പൊതുജനങ്ങൾ, നയരൂപകർത്താക്കൾ, വകുപ്പിലെ വിദഗ്ദ്ധർ, കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ സെമിനാറിൽ പങ്കെടുക്കും. സെമിനാറിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ യോഗംചേർന്നു. നഗരസഭ വൈസ് ചെയർമാൻ കെ.ജെ. ബെന്നി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, ഇടുക്കി ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് മനോജ് എം. തോമസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.