കട്ടപ്പന :മാർഗ ദർശക മണ്ഡലം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ധർമ സന്ദേശ യാത്രയ്ക്ക് 15ന് കട്ടപ്പനയിൽ സ്വീകരണം നൽകും. 'യതോ ധർമ തതോ ജയ' എന്ന മഹാഭാരതവാക്യവും 'കേരളത്തനിമയിലേക്ക്'എന്ന സന്ദേശവും ഉയർത്തിയാണ് വിവിധ മത സ്ഥാപനങ്ങളിലെ സന്യാസിമാരുടെ സംഘടനയായ മാർഗ ദർശക മണ്ഡലം യാത്ര നടത്തിവരുന്നത്. രാവിലെ 10ന് കട്ടപ്പനയിലെത്തുന്ന യാത്ര നഗരത്തിൽ പര്യടനം നടത്തും. തുടർന്ന് വെള്ളയാംകുടി കല്ലറയ്ക്കൽ ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് നേതൃസമ്മേളനവും ഉച്ചകഴിഞ്ഞ് 3ന് പൊതുയോഗവും നടക്കും. 50ലേറെ സന്യാസിമാർ പങ്കെടുക്കുമെന്ന് സി .കെ ശശി, കെ എൻ രാജേന്ദ്രൻ, പി ശശിധരൻ ശാന്തി, വിജയപ്പൻ കാരിവേലിൽ, കൃഷ്ണകുമാർ പിള്ള എന്നിവർ പറഞ്ഞു.