കട്ടപ്പന: മലങ്കര മാർത്തോമാ സുറിയാനി സഭ കുമളി സെന്റർ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നേതൃത്വത്തിൽ ആറാമത് ഹൈറേഞ്ച് മാർത്തോമാ കൺവെൻഷൻ 17 മുതൽ 19 വരെ നടക്കും. 17ന് വൈകിട്ട് ആറിന് മത്തായിപ്പാറ സെന്റ് മാത്യുസ് മർത്തോമ ഇടവകയിൽ കൺവെൻഷനു തുടക്കമാകും. ആറിന് ഗാനശുശ്രൂഷയോടെ ആരംഭിച്ച് 8.30ന് അവസാനിക്കും. റവ. ജോൺ ജി. വർഗീസ് വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 18 വൈകിട്ട് ആറിന് കൊച്ചറ നസ്രത്ത് മാർത്തോമ ഇടവകയിൽ ഗാന ശുശ്രൂഷയോടെ ആരംഭിക്കും. റവ. ജോൺ ജി. വർഗീസ് വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 19ന് രാവിലെ 8.30ന് കുമളി സെന്റ് പീറ്റേഴ്സ് മാർത്തോമ ഇടവകയിൽ വിശുദ്ധ കുർബാനയോടൊപ്പം സമാന സമ്മേളനം നടക്കും. കോട്ടയം കൊച്ചി ഭദ്രാസനാധ്യക്ഷൻ റൈറ്റ് റവ. തോമസ് മാർ തിമത്തിയോസ് എപ്പിസ്‌കോപ്പ നേതൃത്വം നൽകുകയും സമാന സന്ദേശം നൽകുകയും ചെയ്യുമെന്ന് സംഘാടക സമിതിക്ക് വേണ്ടി സെന്റർ പ്രസിഡന്റ് റവ. ജോൺ പി. വർഗീസ്, സെക്രട്ടറി റോബിൻ പി. ഐസക്, റവ. ജോമോൻ ജോസ്, റവ. ജിതിൻ കെ. വർഗീസ്, ഏബൽ എബ്രഹാം, സോജി ബെന്നി എന്നിവർ പറഞ്ഞു.