ശാന്തമ്പാറ:അനധികൃത മദ്യ വില്പന നടത്തിയ നാലുപേർ റിമാൻഡിലായി.ബീവറേജ് ഔട്ട്‌ലെറ്റിൽ നിന്നും മദ്യം വാങ്ങി കൂടിയ വിലയ്ക്ക് അനധികൃതമായി ചില്ലറ വില്പന നടത്തിവന്ന നാലു പേരെയാണ് ശാന്തൻപാറ പൊലീസ് പിടികൂടിയത് പേത്തൊട്ടി മൂർത്തി (37),ചരുവിള വീട്ടിൽ സെൽവം(55), അരുൺകുമാർ(36), സുരേഷ് (43) എന്നിവരാണ് അറസ്റ്റിലായത്.8830 മില്ലി ലിറ്റർ മദ്യവും മദ്യ വില്പനയിലൂടെ കിട്ടിയ 11090 രൂപയും മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും ഇവരിൽ നിന്നും പിടിച്ചെടുത്തു.ശാന്തൻപാറ ഇൻസ്‌പെക്ടർ ശരലാലിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ സജി,സിവിൽ പൊലീസ് ഓഫീസർമാരായ നജീബ്, അശോകൻ,സതീഷ്, അനീഷ്, ജിഷ്ണു എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ കോടതിറിമാൻഡ്ചെയ്തു.