bms

തൊടുപുഴ:ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബി എം എസ് ആലക്കോട് മേഖലയിൽ പദയാത്ര നടത്തി. മേഖല പ്രസിഡന്റ് ഇ.ജെ സണ്ണി ജാഥാ ക്യാപ്ടനായി നടത്തിയ പദയാത്ര കലയന്താനിയിൽ പതാക കൈമാറികൊണ്ട്
ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് സി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഇടവെട്ടിയിൽ സംഘടിപ്പിച്ച സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം ബി എം എസ് സംസ്ഥാന സമിതിയംഗം കെ. ജയൻ നിർവഹിച്ചു. വിവിധയിടങ്ങളിൽ നൽകിയ സ്വീകരണ സമ്മേളനങ്ങളിൽ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഗിരീഷ് തയ്യിൽ, ജില്ലാ സമിതിയംഗം വിനോജ് കുമാർ എൻ.റ്റി,
മേഖല ഭാരവാഹികളായ കനക കുമാരി, ടെസ്സി തോമസ്, കെ.ഒ അനിൽ കുമാർ, പി.വി. തോമസ്, ഇ.കെ ഉണ്ണികൃഷ്ണൻ, പ്രമോദ് എന്നിവർ സംസാരിച്ചു.