തൊടുപുഴ: : എട്ടുമാസം പിന്നിട്ട ആശാസമരം ഡിമാന്റുകൾ അംഗീകരിച്ച് ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട്. 22 ന് ആശാപ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചരണാർത്ഥം ചിറ്റൂരിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. സമര സഹായ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സദസ് മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജേക്കബ് ഉദ്ഘാടനം ചെയ്തു.ബി. സഞ്ജയകുമാർ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ സദസ്സിൽ സമര സഹായ സമിതി സംസ്ഥാന പ്രതിനിധി എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺ. ജനറൽ സെക്രട്ടറി വി.എം. ഫിലിപ്പച്ചൻ, കൃഷ്ണൻ കണിയാപുരം (സി.എം.പി), എസ്.ജി. സുദർശനൻ (ഗാന്ധിദർശൻ വേദി), എൻ. വിനോദ് കുമാർ (എസ്യുസിഐ കമ്മ്യൂണിസ്റ്റ്), എം.എൻ. അനിൽ (സമരസഹായസമിതി ജില്ലാ കൺവീനർ), എം.ജി. കണ്ണൻ (ഐ.എൻ.ടി.യു.സി) തുടങ്ങിയവർ പ്രസംഗിച്ചു. ബെന്നിച്ചൻ ജോസഫ് നന്ദി പറഞ്ഞു.