രാജാക്കാട്:ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ
ബിഎംഎസ് രാജാക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു.ക്ഷേമനിധി പെൻഷൻ 6000 രൂപയാക്കുക,പിൻവാതിൽ നിയമനം അവസാനിപ്പിക്കുക,തോട്ടംതൊഴിലാളി ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, ചുമട്ടുതൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പദയാത്ര സംഘടിപ്പിച്ചത്.പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അഭിലാഷ് ദാമോദരൻ നയിച്ച പദയാത്രയുടെ ഉദ്ഘാടനം എൻ.ആർ സിറ്റിയിൽ ബി എം എസ് ദേശീയ സമിതി അംഗം എൻ.ബി ശശിധരൻ ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ ശേഷം വൈകിട്ട് രാജാക്കാട്ടിൽചേർന്ന സമാപന സമ്മേളനം സംസ്ഥാന സമിതി അംഗം എം.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സജി ചീങ്കല്ലേൽ അദ്ധ്യക്ഷത വഹിച്ചു.രാജാക്കാട് മേഖല പ്രസിഡന്റ് കെ.പി പാൽരാജ്, സെക്രട്ടറി പി.ടി ബാബു,വൈസ് പ്രസിഡന്റ് എം.ആർ ഷാനൻ,ജാഥ മാനേജർ വി.വി അനിൽകുമാർ,യേശുദാസ് എന്നിവർ പ്രസംഗിച്ചു.