ഇടുക്കി: സി.പി.ഐ ജില്ലാ കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറിമാരെയും13 അംഗ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെയും പൈനാവ് കെ.ടി. ജേക്കബ് സ്മാരക ഹാളിൽ എം.വൈ. ഔസേപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുത്തു. യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. അഷ്രഫ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.ജെ. ആഞ്ചലോസ് എന്നിവർ പങ്കെടുത്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി വി.ആർ. ശശി (കട്ടപ്പന), എം.കെ. പ്രിയൻ (ഇടുക്കി) എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങൾ: കെ. സലിംകുമാർ, വി.ആർ. ശശി, എം.കെ. പ്രിയൻ, എം.വൈ. ഔസേപ്, ജോസ് ഫിലിപ്പ്, ജയാ മധു, സി.യു. ജോയ്, കെ.കെ. ശിവരാമൻ, പി.മുത്തുപ്പാണ്ടി, ഇ.എസ്. ബിജിമോൾ, വി.കെ. ധനപാൽ, ടി. ഗണേശൻ, ജി.എൻ. ഗുരുനാഥൻ.

ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാർ

വി.ആർ. ശശി (കട്ടപ്പന), എം.കെ. പ്രിയൻ (ഇടുക്കി)