
തൊടുപുഴ: സ്‌പെയ്സ് വാരാഘോഷത്തിന്റെ ഭാഗമായി ന്യൂമാൻ കോളേജ് ഫിസിക്സ് വിഭാഗം ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി ഇടുക്കി ചാപ്റ്ററുമായി ചേർന്ന് സെമിനാർ, ടെലസ്‌കോപ് നിർമ്മാണം, സൂര്യകളങ്ക നിരീക്ഷണം, വാട്ടർ
റോക്കറ്റ് പ്രദർശനം എന്നിവ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. ജെന്നി കെ അലക്സ് അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി സംസ്ഥാന ചാപ്റ്റർ സെക്രട്ടറി പ്രൊഫ.പി.എൻ. തങ്കച്ചൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അജോ പയസ് ക്ലാസ് നയിച്ചു. ബി.എസ്.എസ്. ജില്ലാ പ്രസിഡന്റ് ഡോ. ജോ ജേക്കബ്, സെക്രട്ടറി കെ.എൽ ഈപ്പച്ചൻ, ഫിസിക്സ് വകുപ്പു മേധാവി ഡോ. ബീനാ മേരി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. തൊടുപുഴയിലെ വിവിധ സ്‌കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ പരിപാടികളിൽ പങ്കുചേർന്നു.