തൊടുപുഴ: എസ്.എൻ.ഡി.പി യോഗം മൂലമറ്റം ശാഖാ ഗുരുമന്ദിരത്തിന്റെ 50-ാം വാർഷികത്തിന്റെ ഭാഗമായി 19ന് വിശേഷാൽ പൊതുയോഗം നടക്കും. ഉച്ചയ്ക്ക് 2 ന് ശാഖാ ഓഫീസിൽ നടക്കുന്ന യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സാവിത്രി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ യൂണിയൻ കൺവീനർ പി.ടി ഷിബു മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ്കമ്മിറ്റിയംഗം കെ.കെ മനോജ് ആശംസകൾ നേരുമെന്നും ശാഖാ പ്രസിഡന്റ് സാവിത്രി ബാലകൃഷ്ണൻ, സെക്രട്ടറി എം.ജി വിജയൻ,വൈസ് പ്രസിഡന്റ് കെ.ആർ സോമൻ എന്നിവർ അറിയിച്ചു.