redcross
റെഡ് ക്രോസ് സൊസൈറ്റി തൊടുപുഴ താലൂക്ക് ഘടകത്തിന്റെ സ്ഥാനാരോഹണ ചടങ്ങ്

തൊടുപുഴ :റെഡ് ക്രോസ് സൊസൈറ്റി തൊടുപുഴ താലൂക്ക് ഘടകം സ്ഥാനമേറ്റു.സബ് കളക്ടർ അനൂപ് ഗാർഡ് സ്ഥാനാരോഹണം ഉദ്ഘാടനം ചെയ്തു .കൊവിഡ് സമയത്തും തുടർന്നുമുള്ള സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ ജില്ലാ ഭരണകൂടം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. തഹസിൽദാർ യു.രാജീവ് റെഡ് ക്രോസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. താലൂക്ക് ചെയർമാൻ മനോജ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.ജോസ് പാലിയത്ത്, അജിത്ത് കുര്യൻ ,ജോസ് കെ ജോർജ്, കെ.എം മത്തച്ചൻ, ജോൺസൺ ജോസഫ്, ജേക്കബ് ജെയിംസ് ,ജോർജ് പുത്തൂരാൻ, കെ.എസ് ബിജു എന്നിവർ പ്രസംഗിച്ചു.