ചെറുതോണി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരളത്തിൽ വൻ മുന്നേറ്റം ഉണ്ടാകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. സർക്കാരിന്റെ ജനഷേമകരമായ പ്രവർത്തനങ്ങളും ചരിത്രത്തിൽ കണ്ടിട്ടില്ലാത്ത രീതിയിലുള്ള വികസന പ്രവർത്തനങ്ങളുമാണ് ഇടതുപക്ഷ സർക്കാർ സംസ്ഥാനത്ത് നടത്തിയിട്ടുള്ളത്. ത്രിതല പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരങ്ങൾ നൽകി പ്രാദേശിക സർക്കാരുകൾ ആക്കി മാറ്റിയത് ഇടതുപക്ഷ സർക്കാരാണ് എന്നും മന്ത്രി പറഞ്ഞു.എൻ.സി.പി ജില്ലാ പ്രവർത്തക സമ്മേളനം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ .കെ .ടി മൈക്കിൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി കെ രാജൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മാത്യുസ് ജോർജ്,സുഭാഷ് പുഞ്ചക്കോട്ടിൽ, അനിൽ കൂവപ്ലാക്കൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ സനോജ് വള്ളാടി,കെ സോമൻ, അരുൺ പി മാണി, ടി. പി രാജപ്പൻ, വർഗീസ് പൈലി, മനോജ് കൊച്ചു പറമ്പിൽ,വി എൻ മോഹനൻ, റോഷൻ സർഗ്ഗം, വർഗീസ് കണ്ണന്താനം, ആലിസ് വർഗീസ് എന്നിവർപ്രസംഗിച്ചു