പീരുമേട് : പീരുമേട് വിദ്യാഭ്യാസ ഉപജില്ലാ പ്രവർത്തിപരിചയമേള പാമ്പനാർ ഗവൺമെന്റ് ഹൈസ്‌കൂളിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീറാണം കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു, പഞ്ചായത്ത് മെമ്പർ സബീന മുഹമ്മദ് അദ്ധ്യക്ഷയായിരുന്നു. എ.ഇ.ഒ.എം.രമേഷ്, സംഘാടകസമിതി ജനറൽ കൺവീനർ എ. വിജയ ടീച്ചർ, എന്നിവർ പ്രസംഗിച്ചു.