കട്ടപ്പന: കട്ടപ്പന ഉപജില്ലാ പ്രവൃത്തിപരിചയ, ഐടി മേളകൾ ഇന്ന് മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നിറണാക്കന്നേൽ ഉദ്ഘാടനംചെയ്യും. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ അദ്ധ്യക്ഷനാകും. കട്ടപ്പന എഇഒ രാജശേഖരൻ, മറ്റ് ജനപ്രതിനിധികൾ എന്നിവർ സംസാരിക്കും. സമാപന സമ്മേളനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .പി ജോൺ ഉദ്ഘാടനം ചെയ്യും.