പെരുമ്പിള്ളിച്ചിറ: എനർജി കൺസർവേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അൽ അസ്ഹർ പബ്ലിക് സ്‌കൂളിൽ എനർജി സംരക്ഷണ ക്ലബ് രൂപീകരിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ എനർജി കൺസർവേഷൻ സൊസൈറ്റി അംഗമായ പി.ഇ ഹുസൈൻ അദ്ധ്യക്ഷനായിരുന്നു. സ്‌കൂൾ പ്രിൻസിപ്പൽ നൗഷാദ് കാസിം ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബിന്റെ രക്ഷാധികാരിയായി പ്രിൻസിപ്പൽ നൗഷാദ് കാസിമിനെയും പ്രസിഡന്റായി വൈഷ്ണവി സുദർശനെയും തിരഞ്ഞെടുത്തു. ആറാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ള കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളിൽ നിന്നും വൈസ് പ്രസിഡന്റ് ആദിർഷാ കാസിം, സെക്രട്ടറി പത്മ വി, ജോയിന്റ് സെക്രട്ടറി നജീം അഹമ്മദ്, ട്രഷറർ ഫാത്തിമ ജെസിം എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഷാൻ മുഹമ്മദ്,ഫർസാന നജീബ്,സിയ അജ്നാസ്, ആസിഫ് ടി. എം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.