കട്ടപ്പന : താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ പുതിയ സബ് ഓഫീസ് 16ന് തങ്കമണിയിൽ പ്രവർത്തനമാരംഭിക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്യും. ബാങ്ക് പ്രസിഡന്റ് അഡ്വ. മനോജ് എം തോമസ് അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി വർഗീസ് ആദ്യനിക്ഷേപം സ്വീകരിക്കും. കടാശ്വാസ കമ്മിഷൻ അംഗം ജോസ് പാലത്തിനാൽ വായ്പ വിതരണം ചെയ്യും.കട്ടപ്പന, ഇടുക്കി, വാഴത്തോപ്പ്, കമ്പിളികണ്ടം, അയ്യപ്പൻകോവിൽ എന്നിവിടങ്ങളിൽ ശാഖകൾ പ്രവർത്തിച്ചുവരുന്നു. നിരവധി വായ്പ പദ്ധതികളും കുറഞ്ഞ പലിശയിൽ സ്വർണപ്പണയ വായ്പയും നൽകിവരുന്നതായും അഡ്വ. മനോജ് എം തോമസ്, സെക്രട്ടറി അനിതാ പി ടി, വിശാഖ് ശശി എന്നിവർ അറിയിച്ചു.