കട്ടപ്പന: അയ്യപ്പൻകോവിൽ, ഉപ്പുതറ പഞ്ചായത്തും വോസാഡും ചേർന്നാണ് ഉപ്പുതറയിൽ മാനസികാരോഗ്യ ദിനാചരണം നടത്തി. പരപ്പ് സ്‌പെഷ്യൽ സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ് ഉദ്ഘാടനംചെയ്തു. വോസാഡിന്റെ നേതൃത്വത്തിൽ 17 പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലുമായി നടത്തിവന്നിരുന്ന കമ്യൂണിറ്റി മെന്റൽ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായാണ ദിനാചരണവും സെമിനാറുകളും നടത്തിയത്.വയോജന പ്രോജക്ട് കോഓർഡനേറ്റർ അനുഗ്രഹ, കൗൺസിലർ അമൃത, വോസാർഡ് പ്രതിനിധികളായ റീന ജോർജ്, കിരൺ അഗസ്റ്റിൻ, ലിഞ്ചു എന്നിവർ നേതൃത്വം നൽകി. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. പ്രിൻസ് ജോയി, ഉപ്പുതറ പഞ്ചായത്തംഗം ഷീബ സത്യനാഥ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജയ്സൺ, ബനോയ് ആർ എന്നിവർ സംസാരിച്ചു