കട്ടപ്പന: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രി്ര്രക് 318 സിക്കുകീഴിൽ കാഞ്ചിയാർ ലയൺസ് ക്ലബ് പ്രവർത്തനമാരംഭിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ കെ .ബി ഷൈൻകുമാർ ഉദ്ഘാടനംചെയ്തു. ഉപ്പുതറ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സജിൻ സ്‌കറിയ അദ്ധ്യക്ഷനായി. ഫസ്റ്റ് വൈസ് ഗവർണർ വി എസ് ജയേഷ്, സെക്കന്റ് വൈസ് ഗവർണർ കെ പി പീറ്റർ എന്നിവർ സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. നിർധന കുടുംബത്തിന് വീട് നിർമിക്കാനുള്ള സ്ഥലം കാഞ്ചിയാർ ലയൺസ് ക്ലബ് സൗജന്യമായി നൽകിയതായി യോഗത്തിൽ പ്രഖ്യാപിച്ചു. ലയൺസ്ക്യാബിനറ്റ് സെക്രട്ടറി സജി ചാമേലി, ട്രഷറർ വർഗീസ് ജോസഫ്, ഡിസ്ട്രിക്ട് ചീഫ് പി.ആർ.ഒ ജോർജ് തോമസ്, റീജിയൻ ചെയർപേഴ്സൺ റെജി ജോസഫ്, സോൺ ചെയർമാൻ ഫിലിപ്പ് ജോൺ, ജോയി സേവ്യർ, ബേബി ജോൺ, ഷിബി ഫിലിപ്പ്, എം കെ രാജു എന്നിവർ സംസാരിച്ചു.