രാജാക്കാട്:സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായി നടത്തിവരുന്ന വികസനസദസ് രാജാക്കാട് പഞ്ചായത്തിൽ സംഘടിപ്പിച്ചു. പഞ്ചായത്തിന് വിവിധ തലങ്ങളിൽ നിന്ന് ലഭിച്ച ഫണ്ടുകൾ നൂറ് ശതമാനം വിനിയോഗിക്കാൻ സാധിച്ചിട്ടുണ്ടെന്നും റോഡുകൾ ഉൾപ്പെടെ മികച്ച പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ടെന്നും സദസ് ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് നിഷ രതീഷ് പറഞ്ഞു. വൈസ് പ്രസിഡന്റ് ദീപ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ് വികസനറിപ്പോർട്ട് പ്രകാശനം ചെയ്തു. പഞ്ചായത്തിൽ നടത്തിയ വികസന നേട്ടങ്ങൾ അസി. സെക്രട്ടറി ജോൺസൺ അവതരിപ്പിച്ചു.