ഇടുക്കി: ഇടമലക്കുടി പഞ്ചായത്തിലെ വികസന സദസ് ഇന്ന് രാവിലെ 11ന് ഇടമലക്കുടി സർക്കാർ സ്‌കൂളിൽ ചേരും. പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്തുതല വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ഭാവിവികസനത്തേപ്പറ്റി തുറന്ന ചർച്ചയും സംഘടിപ്പിക്കും.