
ഇടുക്കി: ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റായി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം മുഹമ്മദ് ഫൈസലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സ്‌പോർട്സ് കൗൺസിൽ പ്രത്യേക പൊതുയോഗമാണ് പ്രസിഡന്റായി -മുഹമ്മദ് ഫൈസലിനെയും വൈസ് പ്രസിഡന്റായി - ജേക്കബ്ബ് ജോസഫ് പിണക്കാട്ടിനെയും സംസ്ഥാന സ്‌പോർട്സ് കൗൺസിൽ നോമിനിയായി കെ.എൽ ജോസഫിനെയും തിരഞ്ഞെടുത്തത്.