തൊടുപുഴ: 2025 - 27 അദ്ധ്യയന വർഷത്തേക്ക് ഡിപ്ലോമ ഇൻ എലമെന്റവ് എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്സിന് അൽ-അസ്ഹർ റ്റി.റ്റി.ഐ സ്വാശ്രയ സ്ഥാപനത്തിലേക്ക് മെറിറ്റ് സീറ്റു ഒഴിവുള്ള സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഷയങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തൊടുപുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ 22 വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഉപഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടാവുന്നതാണ്.