തൊടുപുഴ : റെഡ്‌ക്രോസ് സ്ഥാപകൻ ജീൻ ഹെൻട്രി ഡ്യൂനന്റ് അനുസ്മരണത്തോടനുബന്ധിച്ച് ജൂണിയർ റെഡ്‌ക്രോസിന്റെ ആഭിമുഖ്യത്തിൽ ജെ.ആർ.സി. കേഡറ്റു കൾക്കായി സബ്ജില്ലാതല ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ എ.പി. ജെ. അബ്ദുൾകലാം ഹയർ സെക്കണ്ടറി സ്‌കൂളിൽ റെഡ്‌ക്രോസ് ജില്ലാ ചെയർമാൻ സെബാസ്റ്റ്യൻ പി. എസ്. നിർവ്വഹിച്ചു. റെഡ്‌ക്രോസ് ജില്ലാ എക്സി ക്യൂട്ടീവ് അംഗം പി. എസ്. ഭോഗീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജോയിന്റ് കോർഡിനേറ്റർ ജ്യോതി പി. നായർ, തൊടുപുഴ സബ്ജില്ലാ കോഓർഡിനേ റ്റർ സുനിത മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.

അടിമാലി, മൂന്നാർ സബ്ജില്ലകളുടെ മത്സരം അടിമാലി എസ്.എൻ.ഡി.പി. ഹയർ സെക്കണ്ടറി സ്‌കൂളിലും അറക്കുളം സബ്ജില്ലയിലെ തുടങ്ങനാട് സെന്റ് തോമസ് ഹൈ സ്‌ക്കൂളിലും, കട്ടപ്പന സബ്ജില്ലയിലെ കട്ടപ്പന സെന്റ് ജോർജ്ജ് ഹയർ സെക്കണ്ടറി സ് കൂളിലും, നെടുങ്കണ്ടം സബ്ജില്ലയിലെ കല്ലാർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലും, പീ രുമേട് സബ്ജില്ലയിലെ വണ്ടിപ്പെരിയർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്‌കൂളിലും നടന്നു. വിവിധ കേന്ദ്രങ്ങളിൽ നടന്ന മത്സരങ്ങൾക്ക് റെഡ്‌ക്രോസ് എക്സിക്യൂട്ടീവ് അംഗവും നഗരസഭാ കൗൺസിലറുമായ ജോയി ആനിത്തോട്ടം, ജെ.ആർ.സി. ജില്ലാ കോർ ഡിനേറ്റർ ജോർജ്ജ് ജേക്കബ്ബ്, സബ് ജില്ലാ കോർഡിനേറ്റർമാരായ അമ്പിളി ജോസ്, എബി മരിയറ്റ് ബേബി, വി. എസ്. ശിവകുമാർ, സിനി കെ. വർഗീസ്, പ്രജിത എൻ തുട ങ്ങിയവർ നേതൃത്വം നൽകി.മത്സരങ്ങളിലെ വിജയികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സബ്ജില്ലാ വിജയികൾ 21ന് നടക്കുന്ന ജില്ലാതലമത്സരത്തിൽ പങ്കെടുക്കാം..