അടിമാലി: രണ്ട് ദിവസം നീണ്ടുനിൽക്കുന്ന അടിമാലി ഉപജില്ല ശാസ്‌ത്രോത്സവത്തിന് കൂമ്പൻ പാറ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ തുടക്കമായി. ഉപജില്ലയിലെ 80 ഓളം സ്‌കൂളുകളിൽ നിന്നായി മൂവായിരത്തോളം പ്രതിഭകൾ മത്സരിക്കുന്ന മേളയുടെ ആദ്യദിനം പ്രവൃത്തിപരിചയ മേളയും ഐ ടി മേളയും നടന്നു.
മേളയുടെ ഉദ്ഘാടനം അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ നിർവഹിച്ചു. സി.എം.സി കർമ്മലഗിരി പ്രൊവിൻസ് വിദ്യാഭ്യാസ കൗൺസിലർ സി.പ്രീതി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അടിമാലി എ ഇ ഒ ആനിയമ്മ ജോർജ് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് അഡ്വ. പ്രവീൺ ജോർജ് പതാക ഉയർത്തി. ബ്ലോക്ക് മെമ്പർ കോയ അമ്പാട്ട്, വാർഡ് മെമ്പർ കെ കെ രാജു , എം പി ടി എ പ്രസിഡന്റ് ലിജ ജോയ്സൺ, ഫാത്തിമ മാതാ ഫൊറോന വികാരി റവ. ഫാ. ജോസഫ് വെളിഞ്ഞാലിൽ,ഒങ ഫോറം സെക്രട്ടറി ആസാദ് എ എസ്, പ്രിൻസിപ്പാൾ സി. വിൽസി മരിയ സി.എം.സി. ഹെഡ്മിസ്ട്രസ് സി. ക്രിസ്റ്റീന തുടങ്ങിയവർ പ്രസംഗിച്ചു.
മേളയുടെ രണ്ടാം ദിനത്തിൽ ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഗണിതശാസ്ത്ര മേളകൾ നടക്കും.