കട്ടപ്പന: ബി.എം.എസ് അയ്യപ്പൻ കോവിലിൽ പദയാത്ര നടത്തി. ചപ്പാത്തിൽ സംസ്ഥാന സമിതിയംഗം ബി.വിജയൻ ഉദ്ഘാടനം ചെയ്തു. പദയാത്രയ്ക്ക് വിവിധ മേഖലകളിൽ സ്വീകരണം നൽകി. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരായാണ് പദയാത്ര നടത്തിയത്. സമാപന സമ്മേളനം ജില്ലാ സെക്രട്ടറി കെ.സി സിനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ആർ പൊന്നു അദ്ധ്യക്ഷനായി.കെ.ആർ രാജൻ, ബി.വിജയൻ, പി.ഭുവനചന്ദ്രൻ, പി.പി ഷാജി, ജി.ടി ശ്രീകുമാർ, എസ്.ജി മഹേഷ്, ജിൻസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.