കുമളി : കുമളി പഞ്ചായത്തിലെ എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി,പി റഹിം നയിക്കുന്ന കുറ്റവിചാരണ യാത്ര ഇന്ന് മുതൽ, 22 വരെ നടത്തും. പഞ്ചായത്തിലെ 22 വാർഡുകളിലും ചുറ്റി സഞ്ചരിക്കുന്ന യാത്ര 19ന് സമാപിക്കും. 22 ന് കുമളി ടൗണിൽ നിന്നും പഞ്ചായത്തിലെയ്ക്ക് ബഹുജന മാർച്ച് നടത്തും. ഭരണസമിതി ഗ്രാമീണമേഖലയോട് കാണിച്ച അവഗണനയും, ടൂറിസം - കാർഷിക മേഖലയോട് കാണിച്ച വിവേചനവും ചർച്ച ചെയ്യും. ഇന്ന് വൈകിട്ട് യാത്ര ചെങ്കരയിൽ ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി സെക്രട്ടറി എം.എൻ ഗോപി മുഖ്യപ്രഭക്ഷണം നടത്തും.യാത്രയുടെ സമാപനം 19ന് വൈകിട്ട് ഒന്നാംമൈലിൽ ഡി.സി.സി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്യും, 22ന് പഞ്ചായത്ത് ഓഫീസിലേയ്ക്ക് നടത്തുന്ന ബഹുജന മാർച്ചിന്റെ ഉദ്ഘാടനം കെ.പി.സി.സി വക്താവ് ഡോ. ജിന്റാേ ജോൺ നിർവഹിക്കും.