smithahospitel

തൊടുപുഴ: സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ & റിസർച്ച് സെന്ററിൽ ഡോ. അഡ്വാനിയുടെ ലെജൻഡറി ഓങ്കോളജി സീരീസിന്റെ ഭാഗമായി അഞ്ചാമത് ദേശീയ ഓങ്കോളജി കോൺഫറൻസ് നടന്നു. സ്മിത ആശുപത്രി ചെയർമാൻ ഡോ. സുരേഷ് എച്ച്.അഡ്വാനി, വൈസ് ചെയർപേഴ്സൺ ഗീത അഡ്വാനി, സി.ഇ.ഒ ഡോ. രാജേഷ് നായർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സതീഷ് കളത്തിൽ നാരായണൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.പ്രഭാത സെഷൻ ജില്ല മെഡിക്കൽ ഓഫീസർ ഡോ. സതീഷ് കളത്തിൽ നാരായണനും
സായാഹ്ന സെഷൻ അൽ അസർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റൂഷൻസ് ചെയർമാൻ കെ.എം.മൂസയും ഉദ്ഘാടനം നിർവഹിച്ചു.

IASCOയും Helping Hand for Cancer Care സംയുക്തമായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ സമ്മേളനത്തിൽ കാൻസർ ചികിത്സയിലും ഗവേഷണത്തിലും ഉണ്ടായ പുതിയ മുന്നേറ്റങ്ങൾ ചർച്ചയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഓങ്കോളജിസ്റ്റുകൾ കോൺഫ്രൻസിൽ പങ്കെടുത്തു.കാൻസർ ചികിത്സയിലും മെഡിക്കൽ വിദ്യാഭ്യാസത്തിലും മികവുറ്റ സേവനങ്ങൾ തുടരുന്ന സ്മിതമെമോറിയൽ ആശുപത്രിയുടെ സേവനം സമ്മേളനത്തിൽ പ്രശംസിക്കപ്പെട്ടു.