തൊടുപുഴ:എസ്എൻഡിപി യോഗം തൊടുപുഴ യൂണിയനിലെ കാഞ്ഞിരമറ്റം ശാഖ വാർഷിക പൊതുയോഗം തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻആർ. ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ ഞായറാഴ്ച രാവിലെ 10ന് നടക്കും. എൻ.എസ്എസ് ഓഡിറ്റോറിയത്തിൽചേരുന്ന യോഗം യൂണിയൻ കൺവീനർ പി.ടി ഷിബു ഉദ്ഘാടനം ചെയ്യും യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം കെ കെ മനോജ് മുഖ്യപ്രഭാഷണം നടത്തും . ശാഖാ പ്രസിഡന്റ് എം കെ വിശ്വംഭരൻ സ്വാഗതം പറയും.സെക്രട്ടറി ഷിജു കെ.എസ് റിപ്പോർട്ടും കണക്കും അവതരിപ്പിക്കും വനിതാ സംഘം കേന്ദ്ര സമിതി അംഗം മൃദുല വിശ്വംഭരൻ ആശംസകൾ നേരും. വൈസ് പ്രസിഡന്റ് ഷാജു ബാലകൃഷ്ണൻനന്ദിപറയും.