പീരുമേട്: പോബ്സ്എസ്റ്റേറ്റ് തൊഴിലാളികൾ ഒൻപത് ഡിവിഷനുകളിൽ പണിമുടക്കി പ്രതിഷേധസമരം സംഘടിപ്പിച്ചു.

കുടിശികയായ ശമ്പളം ഉടൻ നൽകുക, എല്ലാ മാസവും പത്താം തീയതിക്ക് മുൻപ്ശമ്പളം നൽകുക. ചെലവ് കാശ് ആഴ്ച തോറും നൽകുക. കുടിശ്ശികയായ ലീവ് വിത്ത് വേജസ്, കമ്പിളി കാശ് ഉടൻ നൽകുക അയതോറും കൃത്യമായി നൽകുക കുടിശ്ശിയായ ജീവവിത്ത് വേജസ് കമ്പിളിക്കാശ് ഉടൻ നൽകുക. തൊഴിലാളികളുടെ കണക്കിൽ പിടിച്ച പണവും മാനേജ്‌മെന്റ് വിഹിതവും ചേർത്ത് സമയബന്ധിതമായിപി.എഫിൽ അടയ്ക്കുക. തൊഴിലാളികളുടെ കണക്കിൽ പിടിച്ച വായ്പ്പാതുക പലിശ സഹിതം ബാങ്കിൽ അടക്കുക. തൊഴിലാളി കുടുംബങ്ങളെ വാസിയോഗ്യമായ വീടുകളിൽ പാർപ്പിക്കു ക. തൊഴിലാളികൾക്ക് ജോലി ചെയ്യാൻ കഴിയുന്ന തരത്തിൽ തോട്ടങ്ങളിലെ വളർന്ന് നിൽക്കുന്ന കാടുകൾ വെട്ടിതെളിച്ച് സജ്ജമാക്കുക. എസ്റ്റേറ്റ് ആശുപത്രികളിൽ ചികിത്സാസൗകര്യംഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.സി.ഐ.റ്റി.യു. ജില്ലാ പ്രസിഡന്റ് ആർ. തിലകന്റെ നിരാഹാര സമരം മഞ്ജു മലയിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒൻപതു കേന്ദ്രങ്ങളിൽ പി.റ്റി.റ്റി.യുണിയൻ നേതാക്കൾ നിരാഹാരം അനുഷ്ഠിച്ചു.