തൊടുപുഴ.കേരളത്തിൽ എയിംസ് അനുവദിക്കുകയാണെങ്കിൽ സ്ഥലലഭ്യതയിലും ജലലഭ്യതയിലും ശുദ്ധമായ കാലാവസ്ഥയാലും സമൃദ്ധമായ തൊടുപുഴയാണ് ഏറ്റവും യോജിച്ച സ്ഥലമെന്ന് കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പാട്ടകാലാവധി കഴിഞ്ഞ എസ്റ്റേറ്റുകളും തേക്കിൻകൂപ്പുകളും തൊടുപുഴ താലൂക്കിൽ ഉണ്ടെന്നുള്ളതാണ് ഏറ്റവും അനുയോജ്യമായ വസ്തുത.എയിംസ് തൊടുപുഴയിൽ ആരംഭിക്കുന്നതിനു ജനപ്രതിനിധികൾ ഉണർന്നു പ്രവർത്തിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. കെ ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയടത്ത്, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്, ജോസ് കവിയിൽ, അഡ്വ. പി കെ മധു നമ്പൂതിരി, അംബിക ഗോപാലകൃഷ്ണൻ, ജോസി വേളാശേരിൽ,തോമസ് മൈലാടൂർ, സണ്ണി കടുത്തലക്കുന്നേൽ, ബേബി ഇടത്തിൽ, ബിനീഷ് മുഞ്ഞനാട്ടുക്കുന്നേൽ, ജോൺസ് നന്തളത്ത്, ജോസ് മഠത്തിനാൽ, ജോർജ് പാലക്കാട്ട്, മനോജ് മാമല, ജോസ് മാറാട്ടിൽ, ജിജി വാളിയംപ്ലാക്കൽ, ലിപ്സൺ കൊന്നക്കൽ, ഡോണി കട്ടക്കയം, ഷാനി ബെന്നി, പ്രൊഫ. ജെസ്സി ആന്റണി, റോയസൺ കുഴിഞ്ഞാലിൽ,ശ്രീജിത്ത് ഒളിയറക്കൽ,സി ജയകൃഷ്ണൻ, ജോസ് കുന്നുംപുറം, അബ്രഹാം അടപ്പൂർ,ജോസ് പാറപ്പുറം,അഡ്വ. കെവിൻ ജോർജ്,ജിജോ കഴിക്കച്ചാലിൽ,ജെഫിൻ കൊടുവേലിൽ, ജോഷി കൊന്നക്കൽ, ഷിജു പൊന്നാമറ്റം,ഷീൻ പണിക്കുന്നേൽ,അനു ആന്റണി,റോയ് വാലുമ്മേൽ, ജോസ് ഈറ്റക്കകുന്നേൽ,സാംസൺ അക്കക്കാട്ട്, ലാലിജോസി, തോമസ് കിഴക്കേപറമ്പിൽ,നൗഷാദ് മുക്കിൽ, ഡെൻസിൽവീട്ടിക്കുഴിചാലിൽ,ജരാർഡ് തടത്തിൽ, സ്റ്റാൻലി കീത്താപ്പിളിൽ, കുര്യാച്ചൻ പൊന്നാമറ്റം,എം കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.