തൊടുപുഴ: മണക്കാട് പുതുക്കുളം ശ്രീ നാഗരാജാ സ്വാമിക്ഷേത്രത്തിൽ ആയില്യം മകം മഹോത്സവങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. ഉത്സവനാളിൽ നൂറുംപാലും, അഷ്ടനാഗപൂജ, കളമെഴുത്തുംപാട്ട്, തെക്കേക്കാവിലേയ്ക്ക് എഴുന്നള്ളിപ്പ്, തിരിച്ചെഴുന്നള്ളിപ്പ്, സർപ്പബലി എന്നീ വിശേഷ ചടങ്ങുകളും നടക്കും.ഉത്സവത്തിന്റെ ഒന്നാം ദിവസമായ ഇന്ന് അഭിഷേകങ്ങൾ 5ന് ഗണപതിഹോമം, മലർനിവേദ്യം ഉഷഃപൂജ, 6.30ന് നൂറും പാലും നിവേദ്യം, 8ന് പാൽപായസംഹോമം, 9ന് അഷ്ടനാഗപൂജ, 11ന് തളിച്ചു കൊട, ഉച്ചപ്പൂജ അന്നദാനം, വൈകിട്ട് 5.30ന് തെക്കേക്കാവിലേക്ക് പഞ്ചവാദ്യം, നാദസ്വരം, എന്നിവയുടെ അകമ്പടിയോടുകൂടി താലപ്പൊലി, 6ന് തെക്കേക്കാവിൽ വിശേഷാൽ പൂജകൾ, 6.30ന് തിരിച്ചെഴുന്നള്ളത്ത്, 7ന് ദീപാരാധന, കളമെഴുത്തും പാട്ടും, 8ന് സർപ്പബലി എന്നിവ നടക്കും.രണ്ടാം ദിവസമായ വെള്ളിയാഴ്ച രാവിലെ 4.15ന് അഭിഷേകങ്ങൾ, 5ന് ഗണപതിഹോമം, 6.30ന് നൂറും പാലും, 9.00ന് മകം ഇടി, 11ന് ഉച്ചപ്പൂജ, അന്നദാനം, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന എന്നിവ നടക്കും.