indu

ഉടുമ്പന്നൂർ: ജില്ലാ പഞ്ചായത്തിന്റെ 2024- 2025 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി തട്ടക്കുഴ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിവിധ നവീകരണ പ്രവർത്തനങ്ങൾ നടത്തി. ഇതിന്റെ ഭാഗമായി സ്‌കൂളിൽ കൗൺസിലിംഗ് മുറി, ലാബ് എന്നിവ നിർമ്മിക്കുകയും സ്‌കൂൾ മുറ്റം ടൈൽ വിരിച്ചു മനോഹരമാക്കുകയും ചെയ്തു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സ്‌കൂളിന് സമർപ്പിച്ചതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അജിമോൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.ജി. മഹിമ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മേബിൾ റോസ് ജോർജ് നന്ദിയും പറഞ്ഞു. വാർഡ് കൗൺസിലർ ജിൻസി സാജൻ, ഹെഡ്മിസ്ട്രസ് രാധിക എന്നിവർ സംസാരിച്ചു.