aamadapetty

നെടുങ്കണ്ടം: പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിൽ അമാടപ്പെട്ടി എന്ന പേരിൽ പഴയകാല ഉപകരണങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. 2025- 26 അദ്ധയന വർഷത്തിലെ നെടുങ്കണ്ടം ഉപജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഫസ്റ്റ് റണ്ണറപ്പ് നേടിയത് ഈ വിദ്യാലയമായിരുന്നു. വിദ്യാലയം ഏറ്റെടുത്ത വിഷയം പഴയകാല ഉപകരണങ്ങൾ ശേഖരിക്കുക എന്നുള്ളതായിരുന്നു. ഇന്നത്തെ പുതുതലമുറ ഇന്നുവരെയും കേട്ടറിഞ്ഞിട്ടു കൂടി ഇല്ലാത്ത പല ഉപകരണങ്ങളും സ്‌കൂളിന് ലഭിക്കുകയുണ്ടായി. 5000 വർഷം മുതൽ 7000 വർഷം വരെ പഴക്കമുള്ള നന്നങ്ങാടിയുടെ ഭാഗങ്ങൾ മുതൽ പഴയകാല കൃഷി ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങിയ നിരവധി സാധനങ്ങൾ സ്‌കൂളിന് ലഭിച്ചു. സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും സ്‌കൂൾ മാനേജ്‌മെന്റും ഈ ഉദ്യമത്തിന് പങ്കാളികളായി. ആമാടപ്പെട്ടി എന്നപേരിൽ നടത്തിയ പരിപാടിയുടെ അദ്ധ്യക്ഷൻ സ്‌കൂൾ മാനേജർ സജി ചാലിലായിരുന്നു സ്‌കൂൾ ഹെഡ്മാസ്റ്റർ പി.കെ. ബിജു സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സിജോ നടക്കൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി മണിക്കുട്ടൻ, പി.ടി.എ പ്രസിഡന്റ് പ്രസന്നകുമാർ കൊല്ലംപറമ്പിൽ എന്നിവ‌ർ സംസാരിച്ചു. പി.ടി.എ, എം.പി.ടി.എ ഭാരവാഹികളും പരിപാടികളിൽ പങ്കെടുത്തു. സീനിയർ അസിസ്റ്റന്റ് കെ.വി. സതീഷ് നന്ദി പറഞ്ഞു.