തുടങ്ങനാട്: വാഴമല ഭാഗം കേന്ദ്രീകരിച്ച് ലൂർദ് റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു. ടിസി സണ്ണി തിക്കുഴിവേലിൽ (പ്രസിഡന്റ്), ജോസ് തെരുവൻ കുന്നേൽ (സെക്രട്ടറി), ബേബി കുമ്മിണിയിൽ (ട്രഷർ) എന്നിവരെ ഭാരവാഹികളേയും തെരഞ്ഞെടുത്തു. തുടങ്ങനാട് - വാഴമല റോഡ് നവീകരിക്കുക, റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടും വളളിപ്പടർപ്പുകളും വെട്ടിത്തെളിക്കുക. സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തന സജ്ജമാക്കുക, പ്രദേശത്തെ വോൾട്ടേജ് ക്ഷാമവും കുടിവെള്ള ക്ഷാമം പരിഹരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.