കട്ടപ്പന :നഗരസഭ ആരോഗ്യമേഖലയിൽ മൂന്ന് പുതിയ സ്ഥാപനങ്ങൾക്ക് തുടക്കം കുറിക്കുന്നു.നഗരസഭയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന താലൂക്കാശുപത്രിയുടെ മേൽനോട്ടത്തിൽ ഇടുക്കി ജില്ലയിൽ ആദ്യമായി ക്യാൻസർ രോഗനിർണയ കേന്ദ്രം,
നഗരപ്രദേശത്തെ ആരോഗ്യസേവനങ്ങളുടെ വിടവ് നികത്തു ന്നതിന് വേണ്ടി അനുവദിച്ചിരിക്കുന്നനഗര ജനകീയ കേന്ദ്രം , സ്‌പെഷ്യാലിറ്റി ദന്തൽ ക്ലിനിക് എന്നിവ 17 ന് ഉച്ചയ്ക്ക് 12 ന് ഉദ്ഘാടനം ചെയ്യും . ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും . സ്‌പെഷ്യാലിറ്റി ദന്തൽ ക്ലിനിക്കിന്റെ ഉദ്ഘാടനംഅഡ്വ. ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും. ക്യാൻസർ രോഗ നിർണയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോൺ നിർവഹിക്കും. നഗരസഭ ചെയർപേഴ്സൻ ബീന ടോമി അദ്ധ്യക്ഷത വഹിക്കും. ഡി.എം.ഒ ഡോ സതീഷ്,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി എം ആർ. നഗരസഭ വൈസ് ചെയർമാൻ കെ. ജെ ബെന്നി, ഡി പി എം ഖയസ് ഇ കെ , ഡെപ്യൂട്ടി ഡി.എം.ഒ സരേഷ് വർഗീസ് എന്നിവർ സംസാരിക്കും.