കട്ടപ്പന : ഡീൻ കുര്യാക്കോസ്എം. പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം മുടക്കി നവീകരിച്ച കട്ടപ്പന മുനിസിപ്പൽ മാർക്കറ്റിന്റെ ഉദ്ഘാടനംനാളെ ഉച്ചകഴിഞ്ഞ് 2 ന് ഡീൻ കുര്യാക്കോസ് എം .പി നിർവഹിക്കും. അതിനോടൊപ്പം എം പി ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ മുടക്കി നിർമ്മിച്ച വെള്ളയാംകുടി ഗ്രാമ കേന്ദ്രയുടെ ഉദ്ഘാടനം നാളെ 1.30 ന് നിർവ്വഹിക്കും.