തൊടുപുഴ: വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൊടുപുഴ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 6 പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലുമായുള്ള 142 അംഗൻവാടികളിൽ സന്ദർശനം നടത്തുന്നതിനും മറ്റ് ഓഫീസ് ആവശ്യത്തിനുമായി ഒരു വർഷത്തേക്ക് കാർ വാടകയ്ക്ക് നൽകുന്ന വ്യക്തികളിൽ നിന്നും മത്സര സ്വഭാവമുള്ള റീ ടെണ്ടറുകൾ ക്ഷണിച്ചു. റീ ടെണ്ടറുകൾ 22ന് ഉച്ചയ്ക്ക് 1.30വരെ സ്വീകരിയ്ക്കുകയും അന്നേ ദിവസം 3ന് തുറക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് കോലാനി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുള്ള ഐ.സി സി.എസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 04862-221860, 8547357395.