അടിമാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഡിസ്ട്രിക്ട് ട്രെയ്‌ഡേഴ്സ് വെൽഫെയർ സൊസൈറ്റിയുടെ മൂന്നാമത് വാർഷിക പൊതുയോഗം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിഉദ്ഘാടനം ചെയ്തു. സംഘടനയുടെ കീഴിലുള്ള അംഗങ്ങൾക്ക്‌ രോഗത്തെ തുടർന്നോ അപകടം മൂലമോ സംഭവിക്കാവുന്ന ചികിത്സാ ചെലവുകൾക്കും മരണം സംഭവിച്ചാൽ ആ കുടുംബത്തിനുണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങൾക്കും കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെയാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്. അംഗങ്ങൾക്കായി നടപ്പിലാക്കുന്ന കുടുംബ സുരക്ഷാ നിധിയുടെ വിതരണവും ചടങ്ങിൽ നടന്നു. മരണപ്പെട്ട 10 അംഗങ്ങളുടെ അവകാശികൾക്ക് 6.5 ലക്ഷം രൂപയുടെ കുടുംബ സുരക്ഷാ നിധിയാണ് കൈമാറിയത്.ചടങ്ങിൽ സൊസൈറ്റി ചെയർമാൻ ഡയസ്‌ ജോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.ആർ വിനോദ്, സെക്രട്ടറി തങ്കച്ചൻ കോട്ടക്കകം, ട്രഷറർ സിബി കൊച്ചുവള്ളാട്ട്, ജില്ലാ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ, ആർ.രമേശ്, വി.എസ് ബിജു എന്നിവർ പങ്കെടുത്തു.