തൊടുപുഴ: മലയോര ജനതക്കുള്ള കേരള സർക്കാരിന്റെ ദീപാവലി സമ്മാനമാണ് ഷോപ്പ് സൈറ്റുകൾക്ക് വിസ്തൃതി നോക്കാതെ പട്ടയം അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി ജോർജ് അഗസ്റ്റിൻ അഭിപ്രായപ്പെട്ടു. ഇതുവരെയുള്ള മുഴുവൻ നിർമ്മാണങ്ങളും പുതിയ ഭൂപതിവ് നിയമഭേദഗതി ചട്ടപ്രകാരം ക്രമവൽക്കരിക്കുകയാണ്. നിർമ്മിച്ച മുഴുവൻ വീടുകൾക്കും ഫീസില്ലാതെ നിയമ സാധുത കൈവരും. 3000 ചതുരശ്ര അടി വരെവിസ്തീർണ്ണമുള്ള വാണിജ്യ നിർമ്മാണങ്ങളും ക്രമവൽക്കരിക്കപ്പെടും. ഇതെല്ലാം മലയോര ജനതയ്ക്കുള്ള മാഗ്നാകാർട്ടയാണെന്ന് ജോർജ് അഗസ്റ്റിൻ പറഞ്ഞു.