തൊടുപുഴ : ചുങ്കം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ശിലാസ്ഥാപന പെരുന്നാളും എൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപെരുന്നാളും 19,20 തീയതികളിൽ നടക്കും. 19ന് രാവിലെ 7ന് പ്രഭാത പ്രാർത്ഥന. എട്ടുമണിക്ക് വിശുദ്ധ കുർബാന തുടർന്ന് 10ന് വികാരി ഫാ.ഷിബു സി കുര്യൻ കൊടി ഉയർത്തും.വൈകിട്ട് 7ന് സന്ധ്യാ പ്രാർത്ഥന. പെരുന്നാൾ സന്ദേശം: ഫാ.തോമസ് മാളിയേക്കൽ ( മുൻ വികാരി) 7.30ന് പ്രദക്ഷിണം, തുടർന്ന് നേർച്ചസദ്യ. 20ന് രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥന, എട്ടിന് വിശുദ്ധ കുർബാന മൂന്നന്മേൽ മോർ ഒസ്താത്തയോസ് ഐസക് മെത്രാപോലീത്ത ( ബാംഗ്ലൂർ, മൈലാപ്പൂർ ഭദ്രാസന അധിപൻ) മുഖ്യ കാർമികത്വം വഹിക്കും. റവ. പൗലോസ് കോർ എപ്പിസ്‌കോപ്പ പാറേക്കര, ഫാ. ജേക്കബ് മുളയം കോട്ടിൽ ( മുൻ വികാരിമാർ ) എന്നിവർ സഹ കാർമികത്വം വഹിക്കും. 9 30ന് പരിശുദ്ധ ദൈവ മാതാവനോടുള്ള മധ്യസ്ഥ പ്രാർത്ഥന. പത്തിന് പ്രസംഗം, 10.30 ന് പ്രദക്ഷിണം പെരുന്നാൾ ആശിർവാദം, 11ന് ലേലം 12ന് സ്‌നേഹവിരുന്ന് ,