മുട്ടം: മലേഷ്യയിൽ നടന്ന സ്‌പെഷ്യൽ ഒളിമ്പിക്സ് ഏഷ്യാ പസഫിക് ചാമ്പ്യൻഷിപ്പ് ബാഡ്മിന്റൻ ഡബിൾസിൽ സിൽവർ മെഡൽ കരസ്ഥമാക്കി രാജ്യത്തിന് അഭിമാനമായ മുട്ടം സ്വദേശി അമൽ ബിനുവിനും കോലാനി സ്വദേശി സുജിത സുകുമാരനും നാളെ വൈകിട്ട് 5ന് സ്വീകരണം നൽകും. മുട്ടം ടൂറിസം കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, വിവിധ സാമൂഹ്യ, സാംസ്‌ക്കാരിക സംഘടന പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ മുട്ടം ടാക്സി സ്റ്റാൻഡിൽ നിന്നും ജേതാക്കളെ ടൗണിലേക്ക് ആനയിക്കും. തുടർന്ന് നടക്കുന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ ഉദ്ഘാടനം ചെയ്യും.