anna-mariya
അന്ന മരിയ ജോബി

തൊടുപുഴ: ഏകാഭിനയമായാലും സിനിമാഭിനയമായാലും അന്ന മരിയ ജോബിയാണ് താരം. സി.ബി.എസ്.സി സെൻട്രൽ കേരള സഹോദയ കലോത്സവം കാറ്റഗറി 4 പെൺകുട്ടികളുടെ വിഭാഗം മേണോ ആക്ടിന് മൂന്നാം തവണയും ഒന്നാം സ്ഥാനം നേടിയത് സിനിമാ നടി കൂടിയായ അന്നയാണ്. തൊടുപുഴ ഡീ പോൾ പബ്ലിക് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ട്രാൻസ്‌ജെൻഡേഴ്സിനെ കുറിച്ചായിരുന്നു അന്നയുടെ മേണോആക്ട്. ഇര, ബ്രദേഴ്സ് ഡേ, ഞാൻ മേരിക്കുട്ടി, മധുര രാജ തുടങ്ങിയ നിരവധി സിനിമകളിൽ അന്ന അഭിനയിച്ചിട്ടുണ്ട്. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി അഡ്വ. ജോബി ജോർജിന്റെ മകളാണ്.