അടിമാലി: പഞ്ചായത്തിൽ കഴിഞ്ഞ വർഷം നടപ്പിലാക്കിയ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിൽ പങ്കെടുത്ത് വിജയിച്ച പഠിതാക്കളുടെ സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു. പട്ടികജാതി പട്ടിക വർഗ്ഗ ഉന്നതികളിൽ നിന്നുൾപ്പെടെ 312 പേരാണ് പദ്ധതിയുടെ ഭാഗമായി സാക്ഷരത കൈവരിച്ച് സർക്കാരിന്റെ സർട്ടിഫിക്കറ്റ് നേടിയത്. പഞ്ചായത്ത് ഹാളിൽ ചേർന്ന സമ്മേളനത്തിൽ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.ഡി ഷാജി അദ്ധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ ഉദ്ഘാടനം ചെയ്തു.സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എം അബ്ദുൾകരീം മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേഖ രാമകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ രാജു, റൂബി സജി, എം.എസ് ചന്ദ്രൻ, ലിൻസി പൈലി, സാക്ഷരതാ പ്രേരക് ഏലിയാമ്മ മാത്യു എന്നിവർ പ്രസംഗിച്ചു.