വണ്ടൻമേട്: വണ്ടൻമേട് പഞ്ചായത്ത് വികസന സദസ് പ്രസിഡന്റ് സുരേഷ് മാനങ്കേരിയിൽ ഉദ്ഘാടനം ചെയ്തു. വിവിധ പദ്ധതികൾക്കായി അനുവദിച്ച ഫണ്ട് കൃത്യമായി വിനിയോഗിക്കാൻ ഭരണസമിതിക്ക് കഴിഞ്ഞതായി പ്രസിഡന്റ് പറഞ്ഞു. കാലങ്ങളായി നേരിട്ടുകൊണ്ടിരുന്ന മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചതായും വണ്ടൻമേട്, പുറ്റടി, ചെല്ലാർകോവിൽ ശാസ്താനട തുടങ്ങി നിരവധി ടൗണുകൾ ചേർന്ന വലിയ പഞ്ചായത്തും തോട്ടംമേഖല കൂടിയായ വണ്ടൻമേട് വർഷങ്ങളായി അഭിമുഖികരിച്ചിരുന്ന മാലിന്യപ്രശ്നം പരിഹരിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാന്നെന്നും അദ്ദേഹം പറഞ്ഞു.വണ്ടൻമേട് പഞ്ചായത്തിനെ അതിദാരിദ്രമുക്ത പഞ്ചായത്തായും വികസന സദസിൽ പ്രഖ്യാപിച്ചു. ഹരിത കർമ്മ സേനാംഗങ്ങൾ, ആശ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ എന്നിവരെ ആദരിച്ചു. വിവിധ മേഖലകളിലായി മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെയും യോഗത്തിൽ അനുമോദിച്ചു.