വണ്ണപ്പുറം: ആം ആദ്മി പാർട്ടി വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നും നാളെയും ജനക്ഷേമ മുന്നേറ്റ യാത്ര നടത്തും. ജാഥ ഇന്ന് രാവിലെ 7.30ന് മുള്ളരിങ്ങാട് ടൗണിൽ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു ജാഥ ക്യാപ്ടൻ റോയി പ്ലാത്തോട്ടത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം നാളെ വൈകുന്നേരം നാലിന് വണ്ണപ്പുറം ടൗണിൽ ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്യും. പാർട്ടി വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എ.ജെ. കാസ്പർ അദ്ധ്യക്ഷത വഹിക്കും. റോയി പ്ലാത്തോട്ടം ആമുഖപ്രസംഗം നടത്തുന്നു. പാർട്ടി സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രൊഫ. സെലിൻ ഫിലിപ്പ്, സംസ്ഥാന വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു, ജില്ലാ പ്രസിഡന്റ് ബേസിൽ ജോൺ, തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് മായ ബാബു, കരിങ്കുന്നം പഞ്ചായത്ത് മെമ്പർ ബീന കുര്യൻ എന്നിവർ സംസാരിക്കും. പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ഷിനോ തോമസ് നന്ദി പറയും.