ഇടുക്കി: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന നാടക ശില്പശാലയുടെ പ്രാരംഭ പ്രവർത്തനമെന്ന നിലയിൽ ഗ്രന്ഥശാലകളിൽ നിന്നും നാടകകൃത്തുക്കളിൽ നിന്നും 45 മിനിറ്റ് അവതരണ ദൈർഘ്യമുള്ള നാടക സ്‌ക്രിപ്റ്റുകൾ ക്ഷണിക്കുന്നു. ഇതിൽ നിന്ന് മികച്ച സ്‌ക്രിപ്റ്റ് തിരഞ്ഞെടുത്ത് നാടക ക്യാമ്പ് സംഘടിപ്പിക്കുകയും സംസ്ഥാന നാടക മത്സരത്തിലേക്ക് അയക്കുകയും ചെയ്യും. സ്‌ക്രിപ്റ്റുകൾ 31നകം ലൈബ്രറി കൗൺസിലിന്റെ താലൂക്ക് ജില്ലാ ആഫീസിൽ ലഭിക്കണമെന്ന് ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.ആർ. രമേശ് കൃഷ്ണൻ അറിയിച്ചു.