puthukulam

തൊടുപുഴ: മണക്കാട് പുതുക്കുളം ശ്രീനാഗരാജാസ്വാമി ക്ഷേത്രത്തിൽ ആയില്യം മകം മഹോത്സവങ്ങളുടെ ആദ്യ ദിനമായിരുന്ന വ്യാഴാഴ്ച മഴയിലും ആയിരകണക്കിന് ഭക്തരാണ് ഉത്സവ ചടങ്ങുകൾ കണ്ടുതൊഴാനായി എത്തിച്ചേർന്നിരുന്നത്. ഉത്സവനാളിൽ നൂറുംപാലും, അഭിഷേകങ്ങൾ, ഗണപതിഹോമം, മലർ നിവേദ്യം, പാൽപായസം ഹോമം, ഉഷഃപൂജ,തളിച്ചു കൊട, അഷ്ടനാഗപൂജ, കളമെഴുത്തുംപാട്ട്, തെക്കേക്കാവിലേയ്ക്ക് എഴുന്നള്ളിപ്പ്, തിരിച്ചെഴുന്നള്ളിപ്പ്, സർപ്പബലി എന്നീ വിശേഷ ചടങ്ങുകളും നടന്നു. ക്ഷേത്രം തന്ത്രി നീണ്ടൂർമന നാരായണൻ നമ്പൂതിരിയുടേയും ക്ഷേത്രം മേൽശാന്തി കാടമറുക് ഇല്ലം മിഥുൻ നമ്പൂതിരിയുടേയും മുഖ്യ കാർമികത്വത്തിലാണ് ഉത്സവ ചടങ്ങുകൾ നടന്നത്.
ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 4ന് നടതുറക്കൽ, നിർമാല്യദർശനം, 4.15ന് അഭിഷേകങ്ങൾ, 5ന് ഗണപതി ഹോമം, 6.30ന് നൂറും പാലും, 9.00ന് മകം ഇടി, 11ന് ഉച്ചപ്പൂജ, അന്നദാനം, വൈകിട്ട് 5ന് നടതു റപ്പ്, 6.30ന് വിശേഷാൽ ദീപാരാധന എന്നിവ നടക്കും.