
തൊടുപുഴ:അൽഅസർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ എൻ.എസ്.എസ് യൂണിറ്റ് അൽഅസർ മെഡിക്കൽ കോളേജുമായി ചേർന്ന് അത്യാഹിത സാഹചര്യങ്ങളിൽ നൽകേണ്ട മെഡിക്കൽ ട്രീറ്റ്‌മെന്റിനെക്കുറിച്ച് എമർജൻസി കെയർ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. മെഡിക്കൽ കോളേജിലെ എമർജൻസി വിഭാഗം ഡോക്ടർമാരായ ഡോ.യാസർ, ഡോ. ജീവൻ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. വർക്ക്‌ഷോപ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന പ്രാക്ടിക്കൽ സെഷനും ഉണ്ടായിരുന്നു.അൽഅസർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് വൈസ് പ്രിൻസിപ്പൽ ഷമ്മാസ് ബഷീർ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പി.ഒ.മാരായ മുഹമ്മദ് ബാപ്പു, നസീർ എന്നിവർ പരിപാടിക്ക് മേൽനോട്ടം വഹിച്ചു.