പീരുമേട്: പീരമേട് മണ്ഡലത്തിൽ എട്ട്രോഡുകൾ പുനർനിർമ്മിക്കാൻ 80 ലക്ഷം രൂപ ഭരണ അനുമതി ലഭിച്ചു. പെരുവന്താനം ആനചാരി റോഡ്, പെരുവന്താനം മുസ്ലീം പള്ളി അമ്പലം പാലൂർക്കാവ് റോഡ്,ഉപ്പുതറ ലോൺട്രി റോഡ്,അയ്യപ്പൻകോവിൽ തോണിത്തടി പനക്കൽ വളവ് റോഡ്,കുമളി ഹോളിഡേ ഹോം റോഡ്,ചക്കുപള്ളം ആറാം മൈൽ കുങ്കിരിപെട്ടി റോഡ്,കൊക്കയാർ മേലോരം അഴങ്ങട് റോഡ്,വണ്ടിപെരിയാർപശുമല പുതുകാട് എസ്റ്റേറ്റ് റോഡ് എന്നീ എട്ട് റോഡുകൾ പുനർ നിർമിക്കുവാൻ പ്രളയ ദുരന്ത നിവാരണ നിധിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപവീതമാണ് അനുവദിച്ചിരിക്കുന്നത് .പീരമേട് മണ്ഡലത്തിലെ എം.എൽ.എ ആയിരുന്ന വാഴൂർ സോമൻ കഴിഞ്ഞ ഏപ്രിൽ മാസം ശുപാർശ നൽകിയ റോഡുകൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.എസ് എൽ എസ് ജി ഡി എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് നിർവ്വഹണ ചുമതല നൽകിയിരിക്കുന്നത് .തുടർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമാണം ആരംഭിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു .